Sunday, January 5, 2025
Kerala

ചാൻസലർ പദവി ഒഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ചാൻസലർ പദവി ഒഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളപ്പിറവിക്ക് മുൻപു മുതലേ ഗവർണറാണ് സർവകലാശാലകളുടെ ചാൻസിലർ. മുഖ്യമന്ത്രിക്കെതിരെയും ഗവർണറുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അനധികൃത നിയമനം നടത്താൻ ശ്രമിക്കുന്നു. ഇത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാര്യക്ഷമത ഇല്ലായ്മയാണ് എന്നും ഗവർണറുടെ വിമർശനം.

ചാൻസിലർ സ്ഥാനം ഔദാര്യമല്ലെന്നും പദവിയിൽ നിന്ന് ഒഴിയില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലർ പദവി ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിൽ ഉള്ളതാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരയും ഗവർണർ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് സർവകലാശാലകളെ നിയന്ത്രിക്കുന്നു. കോർപ്പറേഷനിലും സർവകലാശാലകളിലും കേഡർമാരെ നിയമിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള അനധികൃത നിയമനം അദ്ദേഹം അറിയുന്നില്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ കാര്യക്ഷമത ഇല്ലായ്മയാണ് എന്നും ഗവർണർ പ്രതികരിച്ചു.

സർവകലാശാലകളിൽ ഒരുതരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. സാങ്കേതിക സർവകലാശാല താൽകാലിക വിസിയെ തടയുന്നത് നിയമവിരുദ്ധമാണ്. തന്റെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം തനിക്ക് ഉണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *