വാഹനാപകടത്തിൽ മരിച്ച മോഡലുകളെ മുമ്പും അജ്ഞാത വാഹനം പിന്തുടർന്നിരുന്നതായി പരാതി
കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച മോഡലുകളെ മുമ്പും അജ്ഞാത വാഹനം പിന്തുടർന്നിരുന്നതായി പരാതി. മരിച്ച അഞ്ജന ഷാജന്റെ ബന്ധുക്കളാണ് ക്രൈംബ്രാഞ്ചിൽ പരാതി നൽകിയത്. മരണത്തിന് ഒരാഴ്ച മുമ്പ് അഞ്ജനയുടെ വീടായ തൃശ്ശൂർ കൊടകരകക്ക് സമീപത്താണ് അഞ്ജനയുടെ കാറിനെ അജ്ഞാത വാഹനം പിന്തുടർന്നത്.
അഞ്ജനയുടെ കാറിനെ മറ്റൊരു കാർ പിന്തുടരുന്നതായി തദ്ദേശ ഭരണസ്ഥാപനത്തിലെ അംഗം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കുടുംബം ക്രൈംബ്രാഞ്ചിൽ പരാതി നൽകിയത്. അപകടത്തിന് തൊട്ടുമുമ്പ് മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന വാഹനം ഇതു തന്നെയാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്
അപകട ദിവസം മോഡലുകൾ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന കാറിലെ ഡ്രൈവർ സൈജു തങ്കച്ചനെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. സൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഇതിന് ശേഷമാകും നടപടി.