മൂന്നാം ടി20 ഇന്ന്: വൈറ്റ് വാഷിനായി ഇന്ത്യ, ആശ്വാസ ജയം തേടി ന്യൂസിലാൻഡ്
ഇന്ത്യ-ന്യൂസിലാൻഡ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ രാത്രി ഏഴ് മണിക്കാണ് കളി ആരംഭിക്കുന്നത്. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ന് കൂടി ജയിച്ച് വൈറ്റ് വാഷിനാണ് രോഹിതും സംഘവും ലക്ഷ്യമിടുന്നത്. അതേസമയം ആശ്വാസ ജയം തേടിയാണ് ന്യൂസിലാൻഡ് ഇന്നിറങ്ങുക
പരമ്പര ഉറപ്പിച്ചതിനാൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയേറെയാണ്. സൂര്യകുമാർ യാദവിനോ കെ എൽ രാഹുലിനോ പകരം റിതുരാജ് ഗെയ്ക്ക് വാദിന് അവസരം നൽകിയേക്കും. റിഷഭ് പന്തിന് പകരം ഇഷാൻ കിഷൻ ടീമിലെത്താനും സാധ്യതയേറെയാണ്. അശ്വിന് പകരം ചാഹലോ, ഭൂവനേശ്വർ കുമാറിന് പകരം ആവേശ് ഖാനോ ടീമിലെത്തും
്അതേസമയം കിവീസ് നിരയിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. ഈഡൻ ഗാർഡനിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ ടോസും നിർണായകമാകും.