Wednesday, January 8, 2025
Kerala

മന്ത്രിയെ ഭീഷണിപ്പെടുത്തിയിട്ടില്ല’; മാധ്യമങ്ങള്‍ വസ്തുതകളെ വളച്ചൊടിച്ചെന്ന് ഗവര്‍ണര്‍

മന്ത്രിമാരെ പിന്‍വലിക്കുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിയെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാപരമായ ബാധ്യതയാണ് താന്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണ് താന്‍ പാലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ താന്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ഗവര്‍ണര്‍ പറയുന്നു. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ പ്രതികരണം. മാധ്യമങ്ങള്‍ തന്നോട് നീതി കാണിച്ചില്ല. വസ്തുതകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സി എ എ നിയമത്തിനെതിരെ കേരളത്തില്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട് ഉചിതമല്ലാത്തതാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. നിലപാടില്‍ നിന്ന് പിന്നോട്ടില്ല. കേരളത്തില്‍ നടക്കുന്നത് ഉചിതമല്ലാത്തവയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *