Saturday, October 19, 2024
Kerala

ഓണാഘോഷ വിഷയത്തില്‍ ആരുമായും തര്‍ക്കമില്ല; ഇത് തന്റെ ഗവണ്‍മെന്റാണെന്ന് ഗവര്‍ണര്‍

ഓണാഘോഷത്തില്‍ നിന്നും മാറ്റിയെന്ന പ്രചാരണത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായുള്ള എന്തെങ്കിലും പ്രശ്‌നം കൊണ്ടല്ല താന്‍ ഇന്ന് അട്ടപ്പാടിയിലെത്തിയതെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു. അട്ടപ്പാടിയിലെ പരിപാടി രണ്ട് മാസം മുന്‍പ് ഏറ്റതാണ്. അട്ടപ്പാടിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഓണാഘോഷ വിഷയത്തില്‍ തര്‍ക്കമില്ലെന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്. ഇത് തന്റെ ഗവണ്‍മെന്റാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയാറായില്ല.

യൂണിവേഴ്‌സിറ്റികളെ നഴ്‌സറികളാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. തന്റെ ഉത്തരവാദിത്വം നിറവേറ്റുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published.