മാടായി കോളജിൽ വൻ സംഘർഷം; എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി
കണ്ണൂർ മാടായി കോളജിൽ സംഘർഷം. എസ്എഫ്ഐ – കെഎസ് യു പ്രവർത്തകർ ഏറ്റുമുട്ടി. എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് സംഘർഷം ഉണ്ടായത്.
നാമനിർദ്ദേശ പത്രികകളും സൂക്ഷ്മ പരിശോധന പേപ്പറുകളും കീറിയെറിഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടു.
കഴിഞ്ഞ ദിവസം കണ്ണൂർ എസ്.എൻ കോളജിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. പത്രിക തള്ളിയതോടെ കെഎസ്‌യു സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ നാമനിർദ്ദേശ പത്രികകൾ കീറിയെറിയുകയും അധ്യാപകരെയുൾപ്പടെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.