Sunday, December 29, 2024
Kerala

ചോദ്യം ചെയ്യല്‍ മാത്രമാണുണ്ടായത്; മര്‍ദിച്ചെന്ന സിപിഐഎം നേതാവിന്റെ ആരോപണം തള്ളി ഇ.ഡി

സിപിഐഎം നേതാവ് പി ആര്‍ അരവിന്ദാക്ഷനെ മര്‍ദിച്ചുവെന്ന ആരോപണം തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചി ഇ ഡി യൂണിറ്റാണ് അരവിന്ദാക്ഷന്റെ ആരോപണം തള്ളിയത്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. സാധാരണ രീതിയിലുള്ള ചോദ്യംചെയ്യലാണ് നടന്നത്. എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുമുണ്ടെന്നും ഇഡി ഓഫീസില്‍ പൊലീസ് എത്തിയതില്‍ അതൃപ്തിയുണ്ടെന്നും ഇ ഡി ചൂണ്ടിക്കാട്ടുന്നു. തൃശൂരില്‍ എത്തി പൊലീസ് അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തും.

ഇ ഡി ഉദ്യോഗസ്ഥര്‍ വടികൊണ്ട് മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണമാണ് വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറും സിപിഐഎം പ്രാദേശിക നേതാവുമായ അരവിന്ദാക്ഷന്‍ ഉന്നയിച്ചത്. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചന്നാണ് അരവിന്ദാക്ഷന്റെ പരാതി. ഇഡി ഉദ്യോഗസ്ഥര്‍ വടികൊണ്ട് കൈയ്യിലും മുതുകിലും അടിച്ചുവെന്ന് അരവിന്ദാക്ഷന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കരുവന്നൂര്‍ തട്ടിപ്പില്‍ ഇപി ജയരാജന്റെയും കെ രാധാകൃഷ്ണന്റെയും എ സി മൊയ്തീന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചു. നേതാക്കളുടെ പേര് പറഞ്ഞാല്‍ കേസില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മകളുടെ വിവാഹ നിശ്ചയദിവസം വീട്ടില്‍ വന്നു അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.

അരവിന്ദാക്ഷന്റെ പരാതിക്ക് പിന്നാലെ പൊലീസ് കൊച്ചി സെന്‍ട്രല്‍ സി ഐ ഇ ഡി ഓഫീസിപൊലീസ് മടങ്ങിയതിന് പിന്നാലെ നിയമവിദഗ്ധരുമായി ഇ ഡി ഉദ്യോഗസ്ഥര്‍ കൂടിയാലോചന നടത്തുകയും ചെയ്തു. കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ പൊലീസിന് നിയമോപദേശം തേടേണ്ടി വരും. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആവശ്യമാണ് എന്ന് പോലീസിന് ബോധ്യപ്പെട്ടാല്‍ കേന്ദ്ര ഏജന്‍സിയ്‌ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *