ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം സിപിഐഎം ചർച്ച ചെയ്യും
എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം സിപിഐഎം ചർച്ച ചെയ്യും. വെള്ളിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ആരോപണം ചർച്ച ചെയ്യാനാണ് തീരുമാനം. അംഗങ്ങളോട് തലസ്ഥാനത്തെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം പി ജയരാജൻ രേഖാമൂലം പരാതി നൽകേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം.
സംസ്ഥാന സമിതിയിൽ ഉന്നയിച്ച ആരോപണം ഗൗരവമുള്ള വിഷയമായി കണക്കിലെടുത്താണ് പരിഗണിക്കുന്നത്. പി.ജയരാജന്‍ രേഖാമൂലം പരാതി നിൽകിയില്ലെങ്കിലും പാര്‍ട്ടി അന്വേഷണ കമ്മീഷനെ വയ്ക്കാനാണ് സാധ്യതയുണ്ട്. പി ജയരാജനോട് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ട എം.വി ഗോവിന്ദൻ പരസ്യ പ്രസ്താവനക്ക് തയ്യാറാവത്തത് പാർട്ടിയിലെ വിഭാഗീയത ഒഴിവാക്കാനാണെന്നാണ് വിവരം.