സ്വര്‍ണവില കുറഞ്ഞു; വിപണിവില 44,000ത്തിന് മുകളില്‍ തന്നെ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ട് ദിവസം വിലയില്‍ മാറ്റമില്ലായിരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില 44,040 രൂപയായി. ഗ്രാമിന് 15 രൂപയുടെ കുറവ് രേഖപ്പെടുത്തിയതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 5505 രൂപയിലേക്കെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ സ്വര്‍ണവിലയില്‍ വലിയ വര്‍ധനയാണുണ്ടായത്. ആയിരം രൂപയോളം കൂടി 44,240 രൂപയിലേക്ക് വിലയെത്തിയിരുന്നു. കഴിഞ്ഞ മാസം 21 മുതല്‍ ഈ മാസം ആദ്യവാരം വരെ ഈ ഉയര്‍ച്ച നിലനിന്നിരുന്നു. ഈ മാസത്തെ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്ക് 44,240 ആയിരുന്നു.