ഭാരത് ജോഡോ യാത്രയിൽ ‘സവർക്കർ, ട്രോളി പിവി അൻവർ
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറില്‍ സംഘപരിവാര്‍ നേതാവ് സവര്‍ക്കര്‍ ഇടംപിടിച്ചതിനെ പരിഹസിച്ച് ഇടത് എംഎല്‍എ പിവി അന്‍വര്‍.’സംഘി എതാ സേവാഗ് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ എന്ന കോറസും പാടിവരുന്ന ലീഗുകാരെ ഇത് സത്യമാണെന്ന് പറഞ്ഞ് മനസിലാക്കുന്നതാണ് ഇനി ടാസ്‌ക്’ എന്നും അന്‍വര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
എറണാകുളം ജില്ലിയലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ബാനറിലാണ് വിഡി സവര്‍ക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ സവര്‍ക്കറുടെ ചിത്രം മാറ്റി മഹാത്മഗാന്ധിയുടെ ചിത്രം പകരം ചേര്‍ക്കുകയും ചെയ്തു.
നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ വീടിന് സമീപം കോട്ടായി ജങ്ഷനിലാണ് സംഭവം.