പത്തനംതിട്ടയിൽ 9 വയസ്സുകാരന് വളർത്തുനായയുടെ കടിയേറ്റു
പത്തനംതിട്ട ആറന്മുളയിൽ 9 വയസ്സുകാരന് വളർത്തുനായയുടെ കടിയേറ്റു.നാൽക്കാലിക്കൽ സ്വദേശി സനൽകുമാറിന്റെ മകൻ അഭിജിത്തിനാണ് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതിരോധ വാക്‌സിൻ നൽകി.
കുട്ടിയുടെ തലയിലും കാലിലും നായ കടിച്ച മുറിവുകളുണ്ട്. കോഴഞ്ചേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി.
അതേസമയം തിരുവനന്തപുരം വെഞ്ഞാറമൂട് ചെമ്പൂര് വീട് വളപ്പിൽ കയറി വൃദ്ധനെ നായ കടിച്ചു. ഗോപിനാഥ് (84) ആണ് കടിയേറ്റത്. ഇതേ നായ റബർ തോട്ടത്തിലെ തൊഴിലാളിയെയും കടിച്ചു.