മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ കർശന നിബന്ധനകളുമായി സിപിഎം
സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയും മറ്റ് പേഴ്‌സണൽ സ്റ്റാഫുകളുടെയും കാര്യത്തിൽ കർശന നിലപാടുമായി പാർട്ടി. കർശന നിബന്ധനകളാണ് പാർട്ടി സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്നത്. പാർട്ടി അംഗങ്ങളായ പാർട്ടിയോട് അടുത്ത ബന്ധമുള്ളവരെ വേണം പ്രൈവറ്റ് സെക്രട്ടറിമാരാക്കേണ്ടത്.
നിയമനങ്ങൾക്ക് മുമ്പ് പാർട്ടിയുടെ അനുമതി തേടണം. പശ്ചാത്തലം പരിശോധിച്ചതിന് ശേഷമെ പേഴ്‌സണൽ സ്റ്റാഫായി നിയമനം നൽകാൻ പാടുള്ളു. സർക്കാർ ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷൻ സ്റ്റാഫിലേക്ക് വരുമ്പോൾ പ്രായപരിധി 51 ആയിരിക്കണമെന്നും സെക്രട്ടേറിയറ്റ് നിർദേശം നൽകി