സിപിഎം മന്ത്രിമാരുടെ പട്ടികയായി: രണ്ട് വനിതകൾ, എം ബി രാജേഷ് സ്പീക്കർ
രണ്ടാം പിണറായി സർക്കാരിലെ സിപിഎം മന്ത്രിമാരുടെ പട്ടികയായി. രാവിലെ ചേർന്ന പിബി യോഗവും തുടർന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവുമാണ് മന്ത്രിമാരുടെ പാനൽ തയ്യാറാക്കിയത്. സംസ്ഥാന സമിതി കൂടി അംഗീകരിച്ച പട്ടികയിൽ കെ കെ ശൈലജ ടീച്ചറില്ലെന്നതാണ് ശ്രദ്ധേയം
കേന്ദ്ര കമ്മിറ്റിയിൽ നിന്ന് എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ എന്നിവർ മന്ത്രിമാരാകും. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ പി രാജീവൻ, കെ എൻ ബാലഗോപാൽ എന്നിവരും മന്ത്രിമാരാകും. ഡിവൈഎഫ്‌ഐ പ്രതിനിധിയായി പിഎം മുഹമ്മദ് റിയാസ് മന്ത്രിയാകുമ്പോൾ എം ബി രാജേഷ് സ്പീക്കറാകും
രണ്ട് വനിതകളും പട്ടികയിലുണ്ട്. ആർ ബിന്ദു, വീണ ജോർജ് എന്നിവർ മന്ത്രിമാരാകും. കൂടാതെ വി എൻ വാസവൻ, വി അബ്ദുറഹ്മാൻ, സജി ചെറിയാൻ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.