Sunday, April 13, 2025
National

പരിസ്ഥിതി പ്രവർത്തകൻ പത്മഭൂഷൺ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

 

പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പരിസ്ഥിതി സംരക്ഷണത്തിനായി പോരാട്ടം നയിച്ച സുന്ദർലാൽ ബഹുഗുണക്ക് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽ തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു

ഹിമാലയത്തിലെ വനങ്ങളുടെ സംരക്ഷണത്തിനായാണ് സുന്ദർലാൽ ബഹുഗുണ വർഷങ്ങളായി പോരാടിയത്. വനനശീകരണം, വലിയ അണക്കെട്ടുകൾ, ഖനനം എന്നിവക്കെതിരെ രാജ്യത്തുടനീളം അദ്ദേഹം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *