Saturday, October 19, 2024
Kerala

സത്യപ്രതിജ്ഞ നാളെ: മന്ത്രിമാരുടെ വകുപ്പ് വിഭജനം ഇന്ന് പൂർത്തിയാകും

 

രണ്ടാം പിണറായി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കാനിരിക്കെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് അന്തിമ തീരുമാനമാകും. രാവിലെ എ കെ ജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്.

സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ യോഗത്തിൽ തീരുമാനിക്കും. ആരോഗ്യം, ധനകാര്യം, വിദ്യഭ്യാസം, വൈദ്യുതി, വ്യവസായം തുടങ്ങിയ വകുപ്പുകൾ പാർട്ടി കൈവശം വെക്കും. ജോസ് കെ മാണിയുടെ പാർട്ടിക്ക് ഏത് വകുപ്പ് നൽകണമെന്നതിൽ കൂടിയാലോചനകളുണ്ടാകും.

ഐഎൻഎൽ, ജനാധിപത്യ കേരളാ കോൺഗ്രസ്, എൻസിപി, പാർട്ടികൾക്കും ഏതൊക്കെ വകുപ്പുകൾ നൽകണമെന്ന് യോഗത്തിൽ ചർച്ചയാകും. സിപിഐ നേതാക്കളുമായും കൂടിയാലോചനകൾ നടക്കും.

Leave a Reply

Your email address will not be published.