പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് കൊവിഡ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച സ്റ്റാഫിന് ചെന്നിത്തലയുമായി കഴിഞ്ഞ ആറ് ദിവസമായി സമ്പർക്കമില്ല. ഇതിനാൽ തന്നെ പ്രതിപക്ഷ നേതാവിന് നിരീക്ഷണത്തിൽ പോകേണ്ടതായി വരില്ല
കഴിഞ്ഞ ആറ് ദിവസമായി സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷം രോഗലക്ഷണങ്ങൾ പ്രകടമായതെന്ന് രോഗം സ്ഥിരീകരിച്ച പേഴ്‌സണൽ സ്റ്റാഫ് അംഗം പറഞ്ഞു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.