സർക്കാരിനെ വെള്ള പൂശാനാണ് അഭിപ്രായ സർവേകൾ; മാധ്യമങ്ങൾക്കെതിരെ ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരിനെ വെള്ള പൂശാനാണ് ഓരോ സർവേയും. 200 കോടി രൂപ പരസ്യം സർക്കാർ നൽകിയതിന്റെ ഉപകാര സ്മരണയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. ഇത് മാധ്യമ ധർമമല്ല
അഴിമതിയിൽ മുങ്ങിയ പിണറായി വിജയൻ സർക്കാരിനെ ജനം തെരഞ്ഞെടുപ്പിൽ തൂത്തെറിയും. ഇത് ഇടതുപക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് അഭിപ്രായ സർവേകൾ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം സർവേകൾ നടന്നതാണ്. ഫലം വന്നപ്പോൾ എന്ത് സംഭവിച്ചുവെന്നും ചെന്നിത്തല ചോദിച്ചു
സർക്കാരിനെ നിരന്തരം ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ എങ്ങനെ തകർക്കാമെന്നാണ് ആലോചിക്കുന്നത്. തകർക്കാൻ സിപിഎമ്മിനോ ഭരണകക്ഷിക്കോ കഴിയാത്തത് കൊണ്ട് അഭിപ്രായ സർവേകളെ കൂട്ടുപിടിക്കുന്നു.