തൃശ്ശൂരിൽ എൽ ഡി എഫ് പ്രചാരണ വേദിയിൽ വെച്ച് ബേബി ജോണിനെ യുവാവ് തള്ളിയിട്ടു
തൃശൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ ബഹളം. മുതിർന്ന സിപിഐഎം നേതാവ് ബേബി ജോണിനെ വേദിയിൽ കയറി ഒരു യുവാവ് തള്ളിതാഴെയിട്ടു. മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. ബേബി ജോൺ പ്രഭാഷണം നടത്തുമ്പോഴായിരുന്നു ഒരാൾ വേദിയിൽ കയറി തള്ളി താഴെയിട്ടത്.
യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബേബി ജോൺ പ്രസംഗം നടത്തുന്നതിനിടെ തനിക്ക് വേദിയിൽ സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് എത്തിയത്.
റെഡ് വോളൻിയർമാരെത്തിയാണ് ഇയാളെ വേദിയിൽ നിന്ന് പിടിച്ച് മാറ്റിയത്. അതേസമയം ബേബി ജോണിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാളെ സംബന്ധിച്ചും വ്യകതത വന്നിട്ടില്ല.