സഭാ സമ്മേളനം മാറ്റിവെച്ചത് രാഷ്ട്രീയ താത്പര്യത്തിൽ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഇന്നും ചെന്നിത്തല
പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിൽ ഭയന്നാണ് നിയമസഭാ സമ്മേളനം സർക്കാർ മാറ്റിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ സമ്മേളനം മാറ്റിവെക്കാനുള്ള തീരുമാനം രാഷ്ട്രീയ കാരണങ്ങളാലാണ്. ഈ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ട്.
സർക്കാരിനെതിരെ ഉയരുന്ന അവിശ്വാസ പ്രമേയം പിന്താങ്ങാൻ ഇടതുമുന്നണിയിലെ പല കക്ഷികൾക്കും പ്രയാസമുണ്ടെന്ന വസ്തുത കൂടി കണക്കിലെടുത്താണ് സഭാ സമ്മേളനം മാറ്റിവെച്ചത്. എന്നാലും മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് പ്രതിപക്ഷം പിന്നോട്ടു പോകില്ല
ധാർമികമായി കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. തീവെട്ടിക്കൊള്ള നടത്തുന്ന സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായി പോരാടും. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. മുഖ്യമന്ത്രി രാജിവെച്ച് സിബിഐ അന്വേഷണം നേരിടണമെന്നും കോൺഗ്രസിന്റെ നേതാവായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു