കോഴിക്കോട്ടെ ലഹരിക്കേസ്; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പ്രത്യേക സംഘം അന്വേഷിക്കും
കോഴിക്കോട്ടെ ലഹരിക്കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പ്രത്യേക സംഘം അന്വേഷിക്കും. കേസിൽ പ്രതി ചേർത്ത 10 പേരിൽ പ്രധാന കണ്ണികളെ വിളിച്ചുവരുത്തി ഇന്ന് ചോദ്യം ചെയ്യും. ഒരു വലിയ മാഫിയ ശൃംഘല സംസ്ഥാനത്തിനകത്തും പുറത്തും ഉണ്ടെന്നാണ് സംശയം. സംഘത്തിൽ പെട്ടുപോയ മറ്റ് പെൺകുട്ടികളിൽ നിന്നും മൊഴിയെടുക്കും.
ഇൻസ്റ്റഗ്രാമിലെ ഡ്രഗ് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ വീടിനടുത്ത് തന്നെയുള്ള യുവാവാണ് ഇത്. ഇയാളെ ഉൾപ്പെടെ ഇന്ന് ചോദ്യം ചെയ്യും. ഈ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് പെൺകുട്ടികളെ രഹരി ഉപയോഗിക്കാൻ പഠിപ്പിക്കുന്നതും കാരിയറാക്കുന്നതും.