മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും
മറ്റ് ജില്ലകളിലെ പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരത്തെത്തുന്ന മുഖ്യമന്ത്രിക്ക് വിവിധ പൊതുപരിപാടികളുമുണ്ട്.
ബജറ്റിലെ നികുതി വർധനയ്‌ക്കെതിരെ പ്രതിപക്ഷം ആരംഭിച്ച പ്രക്ഷോഭം തുടരാനാണ് തീരുമാനം. ആ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്. കർശനമായ പൊലിസ് സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
ഉച്ചയ്ക്ക് 12 മണിക്ക് കോവളം, വെള്ളാറിൽ ലോക മാതൃഭാഷ ദിനത്തോട് അനുബന്ധിച്ച പരിപാടിയും, 3 മണിക്ക് ഭക്ഷ്യവകുപ്പിന്റെ അരലക്ഷം മുൻഗണന കാർഡുകകളുടെ സംസ്ഥാന തല വിതരണോദ്ഘാടനവുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ.