കേരളത്തിലേത് ലോകോത്തര നിലവാരമുള്ള പൊലീസ്: മന്ത്രി പി.രാജീവ്
കേരളത്തിലേത് ലോകോത്തര നിലവാരമുള്ള പൊലീസെന്ന് മന്ത്രി പി.രാജീവ്. പൊലീസ് നടപടികളിൽ പ്രശ്‌നമുണ്ടെങ്കിൽ തിരുത്തുമെന്നും തെറ്റായ പ്രവണതകൾ ഉണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ലോകോത്തര നിലവാരമുള്ള അന്വേഷണ മികവാണ് കേരള പൊലീസിനുള്ളത്. നരബലിയുൾപ്പെടെയുള്ള കേസുകൾ വളരെ മികച്ച രീതിയിൽ അന്വേഷിച്ചു. അസാധാരണമായിട്ടുള്ള അന്വേഷണ വൈഭവമാണ് കേരളാ പൊലീസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് പൊലീസ് അതിക്രമം കൂടുന്നത് ഗൗരവമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സ്ഥലമാറ്റം പോര, ക്രമസമാധാനം നടപ്പിലാക്കേണ്ട പോലീസുകാർ തന്നെ അത് നശിപ്പിക്കുന്ന അവസ്ഥായാണ്. പൊലീസ് അക്രമം നടത്തുന്നത് സിപിഐഎം ഒത്താശയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.