‘പൊലീസ് അക്രമം നടത്തുന്നത് സിപിഐഎം ഒത്താശയോടെ’, സ്ഥലമാറ്റം പോരെന്ന് വി ഡി സതീശൻ
സംസ്ഥാനത്ത് പൊലീസ് അതിക്രമം കൂടുന്നത് ഗൗരവമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥലമാറ്റം പോര, ക്രമസമാധാനം നടപ്പിലാക്കേണ്ട പോലീസുകാർ തന്നെ അത് നശിപ്പിക്കുന്ന അവസ്ഥായാണ്. പൊലീസ് അക്രമം നടത്തുന്നത് സിപിഐഎം ഒത്താശയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ കോൺഗ്രസ് സംരക്ഷിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു തരത്തിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. എംഎൽഎയുടെ വിശദീകരണം പരിശോധിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.