Sunday, January 5, 2025
Kerala

”ഗായത്രിയുടെ ‘വൈറല്‍’ ആക്സിഡന്‍റിലെ ആ ജിഷിന്‍ ഞാനല്ല സുഹൃത്തുക്കളെ”

നടിയും മോഡലുമായ ഗായത്രി സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറിനെ ഇടിച്ചതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് നടി വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും രൂക്ഷവിമര്‍ശങ്ങളാണ് നേരിടേണ്ടി വന്നത്. പ്രശ്നം ഉണ്ടായപ്പോൾ ജിഷിന്‍ എന്ന പേരും ചര്‍ച്ചകളില്‍ ഇടംപിടിച്ചു. ഇപ്പോള്‍ ഈ പേരു മൂലം പുലിവാലു പിടിച്ചിരിക്കുകയാണ് സീരിയല്‍ താരം ജിഷിന്‍ മോഹന്‍. അപകടവുമായി ബന്ധപ്പെട്ട് തനിക്ക് നിരന്തരം സന്ദേശങ്ങള്‍ വരികയാണെന്ന് ജിഷിന്‍ പറയുന്നു.

റെയർ പേരെന്ന തന്‍റെ അഹങ്കാരം മാറികിട്ടിയെന്നും ദയവ് ചെയ്ത് ഇനി തന്റെ പേര് ഈ വിവാദവുമായി ബന്ധപ്പെട്ട് വലിച്ചിഴയ്ക്കരുതെന്നും ജിഷിൻ പറഞ്ഞു. ‘ആ ജിഷിൻ ഞാനല്ല (ഗായത്രി സുരേഷിന്റെ വൈറൽ ആയ ആക്‌സിഡന്‍റ് വിഡിയോയിൽ പറയുന്ന ആ “ജിഷിൻ” ഞാനല്ല സൂർത്തുക്കളെ…’ – എന്ന കുറിപ്പോടുകൂടിയാണ് ജിഷിൻ ഫേസ്ബുക്ക് ലൈവിൽ എത്തിയത്.

ജിഷിന്‍റെ വാക്കുകൾ

എല്ലാവർക്കും നമസ്കാരം. കുറച്ചുനാളായി ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നില്കുകയിരുന്നു. എന്നാൽ ഇപ്പോൾ ഇങ്ങനെ ഒരു ലൈവ് വരാൻ കാരണം ഗായത്രി സുരേഷിന്റെ കാർ അപകടത്തിൽ പെട്ടതുമായി സംഭവിച്ച ചില പ്രചാരണങ്ങൾ ആണ്. എന്‍റെ ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ആണ് എന്റെ പേര് ഉയർന്നു കേട്ടത് ശ്രദ്ധിക്കുന്നത്. പിന്നെ ഞാൻ ആ പ്രശ്നം വിട്ടതാണ്. ഞാൻ അല്ല അതെന്നും എനിക്കും എന്‍റെ ഭാര്യക്കും അറിയാം. അതല്ല കോമഡി, ഞാൻ ഈ ലിങ്ക് അയച്ചുകൊടുത്തിട്ട് ഇങ്ങനെ ഒരു അപവാദവും കേൾക്കുന്നുണ്ട് എന്ന് ഞാൻ അവളോട് പറയുകയും ചെയ്തു. എന്നാൽ ഞാൻ അത് വിശ്വസിക്കുകയില്ല എന്നാണ് അവൾ പറഞ്ഞത്.

സംഭവം കഴിഞ്ഞിട്ട് കുറെ ആളുകൾ എന്നെ വിളിച്ചു ചോദിക്കുന്നുണ്ട്. എന്നാൽ ചിലർക്ക് ഞാൻ ആണ് അത് എന്ന് ഉറപ്പിക്കണം. ചില വാർത്തകൾക്ക് മോശം കമന്‍റുകളും എന്നെ കുറിച്ച് വരുന്നുണ്ട്. എനിക്ക് ഗായത്രിയെ അറിയാം. അല്ലാതെ സുഹൃത്തുക്കൾ പോലുമല്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *