കാലഘട്ടത്തിന് ചേരാത്ത പ്രസ്താവന; കൊടിക്കുന്നിലിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മന്ത്രി രാധാകൃഷ്ണൻ
കൊടിക്കുന്നിൽ സുരേഷ് നടത്തിയത് കാലഘട്ടത്തിന് ചേരാത്ത പ്രസ്താവനയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. തന്റെ കാര്യം തനിക്ക് നോക്കാൻ അറിയാമെന്ന് നല്ല ബോധ്യം പാർട്ടിക്കുള്ളതിനാലാണ് 1996ൽ ഇതിലും ചെറുപ്പത്തിൽ തന്നെ മന്ത്രിയാക്കിയത്. അത് എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ജനങ്ങൾക്കും പാർട്ടിക്കും അറിയാം. അതിന് കൊടിക്കുന്നിൽ സുരേഷിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല
പട്ടിക ജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് നൽകി കൊട്ടിഘോഷിക്കുകയും എന്നാൽ നിയന്ത്രിക്കാനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്തുവെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെ രാധാകൃഷ്ണന്റെ പരാമർശങ്ങൾ
കോൺഗ്രസിനുള്ളിൽ ഇപ്പോൾ നടക്കുന്ന തമ്മിലടി മറച്ചുവെക്കാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് മുഖ്യമന്ത്രിയുടെ കുടുംബത്തെ വരെ പരാമർശിച്ചു കൊണ്ടുള്ള കൊടിക്കുന്നിൽ സുരേഷിന്റെ വിവാദ പ്രസ്താവനകളെന്നും മന്ത്രി പറഞ്ഞു.