കിള്ളിയാർ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 1.26 കോടി
കിള്ളിയാറിന്റെ കരകളിൽ സംരക്ഷണഭിത്തി നിർമ്മിക്കാൻ 1.26 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും കിള്ളിയാറിലെ പാങ്ങോട് പാലത്തിന് സമീപം വലതു കരയിൽ 56 ലക്ഷം രൂപയും പാറച്ചിറ പാലത്തിന് സമീപം ഇടതു കരയിൽ 70 ലക്ഷം രൂപയുമാണ് സംരക്ഷണഭിത്തി നിർമ്മിക്കുവാൻ അനുവദിച്ചത്.
ജഗതി വാർഡിലെ ഇടപ്പഴഞ്ഞി, വലിയശാല വാർഡിലെ തേങ്ങാക്കൂട് പണ്ടാരവിള, കിഴക്കേവിള എന്നീ ഭാഗങ്ങളിലാണ് സംരക്ഷണഭിത്തി നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു.