Saturday, January 4, 2025
Kerala

എല്ലാവർക്കും സൗജന്യ വാക്‌സിൻ, കടൽഭിത്തി നിർമാണത്തിന് 2300 കോടി; കുടുംബശ്രീക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. ആരോഗ്യമേഖലയ്ക്കും കാർഷിക മേഖലക്കും ഊന്നൽ നൽകിയാണ് ബജറ്റ് അവതരണം. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും മന്ത്രി പറഞ്ഞു

സർക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവർക്കും സൗജന്യ വാക്‌സിൻ ഉടൻ ലഭ്യമാക്കും. 18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിൻ ലഭ്യമാക്കാൻ ആയിരം കോടി രൂപ അനുവദിക്കും. കൊവിഡ് അനുബന്ധ ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ 500 കോടി രൂപ. പുതിയ ഓക്‌സിജൻ പ്ലാന്റ് ആരംഭിക്കും.

ബാങ്കുകളെ ഉൾപ്പെടുത്തി വിപുലമായ പുനരുജ്ജീവന വായ്പാ പദ്ധതി ആവിഷ്‌കരിക്കും. വാക്‌സിൻ ഉത്പാദന യൂനിറ്റുകൾ ആരംഭിക്കുന്നതിനും വാക്‌സിൻ ഗവേഷണത്തിനും 10 കോടി.

പഴം, പച്ചക്കറി, മാംസ, സംസ്‌കരണ കേന്ദ്രങ്ങൾ ആരംഭിക്കും. കുടുംബശ്രീക്ക് ആയിരം കോടി രൂപയുടെ വായ്പാ പദ്ധതി. തീര സംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി. പ്ലാന്റേഷൻ ഡയറക്ടറേറ്റ് ശക്തിപ്പെടുത്താൻ രണ്ട് കോടി രൂപ. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നാല് ശതമാനം പലിശയിൽ 2000 കോടി

കടൽഭിത്തി നിർമാണത്തിന് കിഫ്ബി 2300 കോടി നൽകും. റബ്ബർ സബ്‌സിഡി കൊടുത്തു തീർക്കുന്നതിന് 50 കോടി രൂപ. ജലാശയങ്ങൾ ശുദ്ധീകരിക്കാൻ അടിയന്തര നടപടി. ജലാശയങ്ങളുടെ ജലവാഹന ശേഷി വർധിപ്പിക്കുന്നതിന് 50 കോടി രൂപ. മത്സ്യ സംസ്‌കരണത്തിന് 5 കോടി രൂപ.

Leave a Reply

Your email address will not be published. Required fields are marked *