Thursday, January 9, 2025
Kerala

പുനലൂർ-മൂവാറ്റുപുഴ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു

പുനലൂർ – മൂവാറ്റുപുഴ റോഡിൻറെ നിർമ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നു. നിർമ്മാണം പൂർത്തിയാക്കിയ റോഡിനെ സംരക്ഷിക്കാൻ കെട്ടിയ ഗാബിയൻ ഭിത്തിയുടെ ഭാഗമാണ് തകർന്നത്. പുനലൂർ നെല്ലിപ്പള്ളിയിൽ പുലർച്ചെ മൂന്നരയോടെ സംരക്ഷണ ഭിത്തി തകർന്നത്. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് പാലം തകരാൻ കാരണമെന്ന് ഇതിനോടകം തന്നെ പരാതികൾ ഉയർന്നുവന്നു.

വളരെ ശക്തമായും ഉറപ്പോടെയും നിർമിക്കേണ്ടതാണ് ഗാബിയൻ ഭിത്തി. കല്ലടയാറ്റിലെ ഒഴുക്ക് അതിശക്തമായതിനെ തുടർന്നാണ് ഇത്തരത്തിലൊരു അപകടം ഉണ്ടായതെന്നാണ് വിലയിരുത്തൽ. തകരാത്ത ഭിത്തി തകർന്നത് നാട്ടുകാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അന്വേഷണം വേണമെന്നും അഴിമതി പുറത്തുകൊണ്ടു വരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

അതേസമയം കനത്ത മഴയെ തുടർന്ന് എറണാകുളം പൂയംകുട്ടിയിലെ മണികണ്ഠൻചാൽ പാലം മുങ്ങി. നാല് ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠൻ ചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമാണ് ഈ പാലം. പാലം മുങ്ങിയതോടെ ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.
പാലം മുങ്ങിയാൽ അത്യാവശ്യക്കാർക്ക് മറുകരയെത്താൻ പഞ്ചായത്തിന്റെ ഒരു വള്ളമുണ്ടായിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ ചെയ്യാത്തത് കൊണ്ട് ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലാണ്. ഇരുകരകളിലായി കുടുങ്ങിപ്പോയവർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ പാലത്തിലെ വെള്ളമിറങ്ങാൻ കാത്തിരിക്കേണ്ട അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *