Monday, January 6, 2025
Kerala

കൊവിഡ് ഇല്ലെന്ന വ്യാജ സർട്ടിഫിക്കറ്റ് വിതരണം; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

കൊവിഡ് ഇല്ലെന്ന് വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി പറഞ്ഞു

പൊഴിയൂർ തീരമേഖലയിലാണ് പണം വാങ്ങി കൊവിഡില്ലെന്ന വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതായി പരാതി ഉയർന്നത്. കുളത്തൂർ പഞ്ചായത്ത് പി എച്ച് സി പൊഴിയൂർ എന്ന പേരിൽ മെഡിക്കൽ ഓഫീസറുടെയും പി എച്ച് സിയുടെയും വ്യാജ സീൽ പതിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്.

കൊവിഡ് പരിശോധന നടത്താതെ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ കൂടുതൽ ആളുകളിലേക്ക് രോഗം പകർത്താനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ഇത് സമൂഹത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *