സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജാഗ്രത പാലിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ ദുരന്തമാണ്. സമരങ്ങളും പ്രതിഷേധങ്ങളും കൈവിട്ട കളിയാണ്. മാസ്ക് പോലും ധരിക്കാതെയുള്ള പ്രതിഷേധം വൈറസ് പടരാന്‍ കാരണമാകും. നേതാക്കള്‍ അണികളെ പറഞ്ഞു മനസ്സിലാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.