തിരുവോണം ബമ്പർ അടിച്ചത് എറണാകുളത്ത്; ഭാഗ്യശാലി തമിഴ്‌നാട് സ്വദേശി
ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി സമ്മാനം തമിഴ്‌നാട് സ്വദേശി അളകസ്വാമിക്ക്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ലോട്ടറി ഏജൻസിയിൽ നിന്നുവാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. 12 കോടിയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം.
44.10 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. ടിബി 173964 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ ആറ് പേർക്ക് ലഭിച്ചു. ടി എ 738408, ടിബി 474761, ടിസി 570941, ടിഡി 764733, ടിഇ 360719, ടിജി 787783. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും