Saturday, October 19, 2024
Kerala

എ ഐ ക്യാമറകള്‍ മിഴി തുറന്നു; നിയമലംഘനം കണ്ടെത്തിയാലും ഒരുമാസം പിഴയില്ല

എ ഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാലും അടുത്ത മാസം 19 വരെ പിഴ ഈടാക്കില്ല. മെയ് 20 മുതലാകും നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങുകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മെയ് 19 വരെ ബോധവത്ക്കരണ മാസമായിരിക്കുമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. അടുത്ത മാസം മുതല്‍ ആര്‍സി ബുക്കും ഡിജിറ്റലായി മാറും. ആവര്‍ത്തിക്കുന്ന ഓരോ നിയമലംഘനങ്ങള്‍ക്കും പ്രത്യേക പിഴ ഈടാക്കുന്ന കര്‍ശന നിരീക്ഷണത്തിലേക്ക് കൂടിയാണ് സംസ്ഥാനം കടക്കുന്നത്.

സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള ക്യാമറകള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അല്‍പ സമയം മുന്‍പ് സ്വിച്ച് ഓണ്‍ ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള ഔദ്യോഗികമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങളില്‍ നിരത്തില്‍ ജീവന്‍ പൊലിയാതിരിക്കാനാണ് പുതിയ പദ്ധതിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സുഗമമായ സഞ്ചാരം ഉറപ്പാക്കാനും നിയമ ലംഘനങ്ങള്‍ കണ്ടെത്താനുമാണ് എ ഐ കാമറ സ്ഥാപിക്കുന്നത്. വാഹനം തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന വലിയൊരു അളവില്‍ ഒഴിവാക്കാനാകും. മറ്റു റോഡുകളിലും ഇത് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമം പാലിക്കാന്‍ ഉള്ളതാണെന്ന ഉത്തമബോധം ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത്. കനത്ത പിഴയാണ് നിയമലംഘനങ്ങള്‍ക്ക് ഈടാക്കുക.

Leave a Reply

Your email address will not be published.