ഇനി നിരത്തുകളിലെ നിയമലംഘനം നടക്കില്ല; ഇന്ന് മുതൽ AI ക്യാമറകൾ പണി തുടങ്ങും
ഗതാഗത നിയമലംഘകർക്ക് പൂട്ടിടുന്ന മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. മോട്ടോർ വാഹന വകുപ്പിന്റെ 726 AI ക്യാമറകൾ നിയമലംഘനങ്ങൾ നിരീക്ഷിക്കുക. അക ക്യാമറയുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടരുകയാണ്.
ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കയാതെയുള്ള യാത്ര.രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്.അനധികൃത പാർക്കിങ്.ഡ്രൈവിങ്ങിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം.ആദ്യ ഘട്ടത്തിൽ ഇത്രയും കാര്യങ്ങൾക്കാകും പിടി വീഴുക.സേഫ് കേരള പദ്ധതിക്കു കീഴിൽ AI ക്യാമറകൾ സ്ഥാപിച്ചത്.കെൽട്രോണിന്റെ സഹായത്തോടെ 232 കോടി രൂപ മുടക്കിയാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. ട്രയൽ നടത്തിയപ്പോൾ ഒരു മാസം ഏകദേശം 90,000 കേസുകളാണ് ക്യാമറകൾ കണ്ടെത്തിയത്. അടിയന്തര ആവശ്യ വാഹനങ്ങൾക്ക് പിഴയിൽ നിന്ന് ഇളവുണ്ടാകും.തിരുവനന്തപുരത്താണ് AI ക്യാമറകൾ നിരീക്ഷിക്കുന്ന സെൻട്രൽ കൺട്രോൾ റൂം.ഒരേ ദിവസം ആവർത്തിക്കുന്ന നിയമലംഘനങ്ങൾക്ക് ഓരോന്നിനും പ്രത്യേക പിഴയെന്നു ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഹെൽമറ്റ്,സീറ്റ് ബൽറ്റ് ഇല്ലാത്തതിന് 500 രൂപ, മൂന്ന് പേരുടെബൈക്ക് യാത്ര 1000, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം 2000 രൂപ എന്നിങ്ങനെയാണ് പിഴ.
അതേ സമയം AI ക്യാമറകളുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൂട് പിടിക്കുകയാണ്. ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരു ബോധവൽക്കരണവും നടത്താതെയാണ് സർക്കാർ മുക്കിലും മൂലയിലും ക്യാമറകൾ സ്ഥാപിച്ചിരിക്കുതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.എന്നാൽ പിഴ നൽകാൻ നിൽക്കാതെ പൊതുജനങ്ങൾ നിയമം പാലിച്ചു സഹകരിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്.