Tuesday, January 7, 2025
Kerala

ജനങ്ങളെ ഉപദ്രവിക്കാനല്ല, അപകടം കുറയ്ക്കാനാണ് ശ്രമം; ആന്റണി രാജു

എ ഐ സംവിധാനത്തിലൂടെ പരിശോധനയുള്ള ഏക സംസ്ഥാനമായി കേരളം മാറിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മാധ്യമങ്ങൾ ഉയർത്തിയ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒരു മാസം പിഴ ഒഴിവാക്കിയത്. ജനങ്ങൾക്ക്‌ ബോധവൽക്കരണം നടത്തുകയാണ് ലക്ഷ്യം. ഭീമമായ പെനാൽറ്റി ആണെന്ന ആരോപണം ശരിയല്ല. കേന്ദ്ര സർക്കാരിന്റെ പിഴ നിർദേശം സംസ്ഥാനം കുറച്ചു. ജനങ്ങളെ ഉപദ്രവിക്കാനല്ല, അപകടം കുറക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ നടക്കുന്ന ആരോപണം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി. ടൂവീലറുകളിൽ അച്ഛനും അമ്മയും കുഞ്ഞും കൂടെ പോകുന്നതിനു പിഴ ഈടാക്കാൻ തീരുമാനിച്ചത് കേന്ദ്രമാണ്, അത്ഒഴിവാക്കാൻ കേരളത്തിന്‌ കഴിയില്ല. കേന്ദ്ര നിയമം അനുസരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

എ ഐ ക്യാമറയിലൂടെ അപകടം കുറക്കാൻ കഴിഞ്ഞാൽ അതാണ് വലുത്. ഈ ക്യാമറകൾ എവിടെ വേണമെങ്കിലും സ്ഥാപിക്കാം. അമിത വേഗം കണ്ടെത്താൻ നാലു പുതിയ വാഹനങ്ങൾ കൂടി ഇന്ന് മുതൽ ഉണ്ടാകും. നിയമ ലംഘന്നതിനു ഇന്ന് മുതൽ മൊബൈലിൽ മെസേജ് എത്തും. എന്നാൽ മെയ്‌ 19 വരെ പിഴ അടക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒരു വർഷം വരെ 200 രൂപയ്ക്ക് ഡിജിറ്റൽ ലൈസൻസ് എടുക്കാം. ടൂ വീലറിൽ രണ്ടു പേർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. അത് ലംഘിക്കാൻ പറയാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള ക്യാമറകള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അല്‍പ സമയം മുന്‍പ് സ്വിച്ച് ഓണ്‍ ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള ഔദ്യോഗികമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങളില്‍ നിരത്തില്‍ ജീവന്‍ പൊലിയാതിരിക്കാനാണ് പുതിയ പദ്ധതിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സുഗമമായ സഞ്ചാരം ഉറപ്പാക്കാനും നിയമ ലംഘനങ്ങള്‍ കണ്ടെത്താനുമാണ് എ ഐ കാമറ സ്ഥാപിക്കുന്നത്. വാഹനം തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന വലിയൊരു അളവില്‍ ഒഴിവാക്കാനാകും. മറ്റു റോഡുകളിലും ഇത് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമം പാലിക്കാന്‍ ഉള്ളതാണെന്ന ഉത്തമബോധം ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത്. കനത്ത പിഴയാണ് നിയമലംഘനങ്ങള്‍ക്ക് ഈടാക്കുക.

Leave a Reply

Your email address will not be published. Required fields are marked *