പൂഞ്ചിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് ജവാന്മാർ മരണപ്പെട്ടു
ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് ജവാൻമാർ മരണപ്പെട്ടു. ഭട്ട ധുരിയൻ മേഖലയിലെ ഹൈവേയിലാണ് സംഭവം. മലയോര മേഖലയിലെ കനത്ത മഴയ്‌ക്കിടെ, ഇടിമിന്നലേറ്റതിനെ തുടർന്നാകാം തീപിടിത്തമുണ്ടായതെന്നാണ് സൂചന. സൈന്യവും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.