പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ സർക്കാരുദ്യോഗസ്ഥൻ വിദേശത്തേക്ക് കടന്നു, നടപടി ആരംഭിച്ചു
കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ വിദേശത്തേക്ക് കടന്ന സർക്കാരുദ്യോഗസ്ഥനെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി. വയനാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ പീഡിപ്പിച്ചതായാണ് കുട്ടിയുടെ മൊഴി. ഉദ്യോഗസ്ഥനാണ് വിദേശത്തേക്ക് കടന്നത്. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്
വയറുവേദനയുമായി എത്തിയ പതിനാറുകാരി ഗർഭിണിയാണെന്ന് പരിശോധനയിൽ മനസ്സിലാകുകയും രണ്ട് ദിവസത്തിനുള്ളിൽ പ്രസവിക്കുകയുമായിരുന്നു. വയനാട് കലക്ടറേറ്റിൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകി
വട്ടക്കിണർ സ്വദേശി നൗഷാദാണ് പ്രണയം നടിച്ച് തന്നെ വയനാട് മുട്ടിലിലുള്ള സർക്കാരുദ്യോഗസ്ഥന്റെ വീട്ടിൽ എത്തിച്ചത്. തുടർന്ന് ഇയാൾ ഉൾപ്പെടെ മൂന്ന് പേർ ബലാത്സംഗം ചെയ്തു. അക്ബർ അലി, നൗഷാദ്, കണ്ടാൽ അറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു