റംസിയുടെ ആത്മഹത്യ: സീരിയൽ നടി ലക്ഷ്മിയും കുടുംബവും മുങ്ങി; ഫോൺ സ്വിച്ച്ഡ് ഓഫ്
കൊല്ലം കൊട്ടിയത്ത് വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനം നൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മിയും കുടുംബവും മുങ്ങി. ലക്ഷ്മിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്നലെ നിർദേശം നൽകിയിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് പോലീസ് വസതിയിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല
ഇവരുടെ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആണ്. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. നടിയുടെ കൂടെ ഷൂട്ടിംഗിന് കൂട്ട് പോകണമെന്ന് പറഞ്ഞാണ് റംസിയെ ഹാരിസും ബന്ധുക്കളും ചേർന്ന് സംസ്ഥാനത്തിന് പുറത്തു കൊണ്ടുപോയി ഗർഭഛിദ്രം നടത്തിയത്.
2019 ജൂലൈയിലാണ് റംസിയുടെ ഗർഭച്ഛിദ്രം നടന്നത്. ഇതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. റംസിയുമായി വർഷങ്ങളോടും പ്രണയം നടിച്ച ഹാരിസ് ഒടുവിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന മറ്റൊരു പെൺകുട്ടിയെ പ്രണയിക്കുകയും റംസിയെ ഒഴിവാക്കുകയുമായിരുന്നു. ഇതിൽ മനം നൊന്താണ് റംസി ആത്മഹത്യ ചെയ്തത്.