തെരുവുനായയെ വെട്ടിക്കൊന്നു; കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ
കണ്ണൂരിൽ തെരുവുനായയെ ഒാടിച്ചിട്ട് വെട്ടിക്കൊന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ചേപ്പറമ്പിൽ കോഴിക്കടയിൽ ജോലി ചെയ്യുന്ന അസം സ്വദേശിയാണ് തെരുവുനായയെ വെട്ടിക്കൊന്നത്. വെട്ടേറ്റ നായ ചോരയൊലിപ്പിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അധികം വൈകാതെ നായ ചത്തു
ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.