കോട്ടയത്ത് 13കാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കോട്ടയത്ത് വീട്ടിൽ നിന്ന് ട്യൂഷൻ സെന്ററിലേയ്ക്ക് പോകുന്ന വഴി പതിമൂന്നുകാരിയെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഒളശ ഏനാദി പാലത്തിലായിരുന്നു സംഭവം.