24 മണിക്കൂറിനിടെ 36,401 പേർക്ക് കൂടി കൊവിഡ്; 530 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 530 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് ഇതിനോടകം 3,23,22,258 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,33,049 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 3,64,129 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ചികിത്സയിലുള്ളവരുടെ എണ്ണം 149 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. 39,157 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.