കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സർക്കാർ മേഖലയിൽ പോസ്റ്റ് കൊവിഡ് ചികിത്സക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകളുണ്ടെങ്കിൽ നീക്കും.
ഇതര ചികിത്സകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോപണത്തോട് മറുപടി പറയാനില്ല. കേന്ദ്രമന്ത്രിയുടെ സന്ദർശനം കേരളത്തിന് 100 ശതമാനം പോസിറ്റീവായിരുന്നുവെന്നും വീണ ജോർജ് പറഞ്ഞു.