Monday, April 14, 2025
Kerala

വീണ ജോർജ് ആരോഗ്യമന്ത്രി, വി ശിവൻകുട്ടി വിദ്യാഭ്യാസം; എംവി ഗോവിന്ദൻ മാസ്റ്റർക്ക് തദ്ദേശ സ്വയം ഭരണം

രണ്ടാം പിണറായി സർക്കാരിൽ സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആരോഗ്യവകുപ്പ് വീണ ജോർജ് കൈകാര്യം ചെയ്യും

തദ്ദേശ സ്വയം ഭരണം എം വി ഗോവിന്ദൻ മാസ്റ്റർ വഹിക്കും. വി ശിവൻകുട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുക. കെ എൻ ബാലഗോപാൽ ധനകാര്യമന്ത്രിയാകും. സജി ചെറിയാന് ഫിഷറീസ്, സാസ്‌കാരിക വകുപ്പുകൾ ലഭിച്ചു. ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യും

പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ മുഹമ്മദ് റിയാസിനാണ്. വി എൻ വാസവൻ എക്‌സൈസ് മന്ത്രിയാകും. ജെഡിഎസിന്റെ കെ കൃഷ്ണൻ കുട്ടിയാണ് വൈദ്യുതി മന്ത്രി. ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലിന് തുറമുഖ വകുപ്പ് ലഭിക്കും. റോഷി അഗസ്റ്റിന്‍ ജലവിഭവ വകുപ്പ് മന്ത്രിയാകും.

Leave a Reply

Your email address will not be published. Required fields are marked *