Sunday, April 13, 2025
Kerala

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ കൊവിഡ് വാക്‌സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉടൻ കൊവിഡ് വാക്‌സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണ്. കൂടുതൽ കേന്ദ്രങ്ങൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു

വാക്‌സിനേഷനായി സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തും. പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. വാക്‌സിൻ സ്വീകരിക്കാൻ നേരത്തെ ഞങ്ങൾ തയ്യാറായിരുന്നു. ആരോഗ്യപ്രവർത്തകർക്കൊപ്പം ജനപ്രതിനിധികൾ വാക്‌സിൻ എടുക്കേണ്ടതില്ല. അവരുടെ ഊഴം വരുമ്പോൾ എടുത്താൽ മതിയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിനാലാണ് നേരത്തെ സ്വീകരിക്കാതിരുന്നത്.

വാക്‌സിൻ സ്വീകരിക്കുന്നതിൽ ആർക്കും മടിയുണ്ടാകാതിരിക്കാൻ ആരോഗ്യമന്ത്രി എന്ന നിലയിൽ ആദ്യം വാക്‌സിൻ എടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഊഴം വരാൻ കാത്തുനിന്നതാണെന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *