Monday, January 6, 2025
Kerala

എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് കോടിയേരി

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വരുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചെന്ന് കോടിയേരി ബാലകൃഷ്ണൻ. ഭരണ നേട്ടങ്ങളെ ഇകഴ്ത്താൻ മാധ്യമങ്ങൾ ശ്രമിച്ചു. സർക്കാരിനെതിരെ കള്ളക്കഥകൾ പടച്ചുവിട്ടെന്നും കോടിയേരി ആരോപിച്ചു

നയതന്ത്ര സ്വർണക്കടത്ത് അലക്കി വെളുപ്പിക്കാൻ നോക്കി കീറിപ്പോയ പഴന്തുണിയായി മാറി. മാധ്യമങ്ങൾ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അന്ധമായ ഇടതുപക്ഷ വിമർശനം അവസാനിപ്പിക്കണം. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നിട്ടും മാധ്യമങ്ങൾ മാറുന്നില്ല. സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചുവെക്കാൻ ശ്രമം നടന്നുവെന്നും സ്വാതന്ത്ര്യ ദിനം സിപിഎം ആഘോഷിച്ചത് മാധ്യമങ്ങൾ മറ്റുതരത്തിൽ ചിത്രീകരിച്ചുവെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *