താമരശ്ശേരി ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി തുടരുന്നു; മിനി ബസ് സർവ്വീസ് തുടരും
കൽപ്പറ്റ:താമരശ്ശേരി ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മിനി ബസ് സർവ്വീസ് തുടരും. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളിൽ നിന്നും സർവ്വീസ് ഉണ്ടാവും. മണ്ണിടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ട കുറച്ച് ദൂരം നടന്ന് ബസ്സിൽ കയറാറുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ഭാഗത്ത് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കലക്ടർ അറിയിച്ചു.