Friday, January 3, 2025
Kerala

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിൽ മണ്ണിടിഞ്ഞു. ഇതേ തുടർന്ന് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരം പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായുള്ള നിയന്ത്രണത്തിന് പുറമെയാണ് കൂടുതൽ നിയന്ത്രണം

ചെറുകാറുകളും ഇരു ചക്ര വാഹനങ്ങളും മാത്രമാണ് ചുരത്തിലൂടെ കയറ്റി വിടുന്നത്. കെഎസ്ആർടിസി ബസുകൾ നടത്തുന്ന ചെയിൻ സർവീസുകൾക്കും നിയന്ത്രണമേർപ്പെടുത്തി. ചുരം ഇടിഞ്ഞ ഭാഗത്ത് കൂടി ബസുകൾ കടന്നുപോകാൻ സാധിക്കാത്തതിനാൽ ഒമ്പതാം വളവിന് താഴെ യാത്രക്കാരെ ഇറക്കി ചുരം ഇടിഞ്ഞ ഭാഗത്ത് കൂടി നടന്ന് മറ്റൊരു ബസിൽ കയറി അടിവാരത്തേക്ക് പോകാം

Leave a Reply

Your email address will not be published. Required fields are marked *