Monday, April 14, 2025
Kerala

സിദ്ധീഖ്​ കാപ്പന്‍റെ മാതാവ്​ ഖദീജക്കുട്ടി നിര്യാതയായി

 

വേങ്ങര(മലപ്പുറം) :ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം റിപ്പോര്‍ട്ട്,ചെയ്യാന്‍പോകുന്നതിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ച മലയാളി,മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് വേങ്ങര പൂച്ചോലമാട്ടിലെ ഖദീജക്കുട്ടി(90)നിര്യാതയായി.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭര്‍ത്താവ്:പരേതനായ മുഹമ്മദ് കുട്ടി കാപ്പന്‍.മകന്‍റെ മോചനം കാണാതെയാണ്,വൃദ്ധമാതാവ് വിടവാങ്ങിയത്.ഹാഥ്‌റസ് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ധീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ എട്ടുമാസമായി സിദ്ധീഖ്കാപ്പന്‍ജയിലിലാണ്.

അസുഖം മൂര്‍ച്ഛിച്ചതിനെ തുടർന്ന് ഉമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

ഇതനുസരിച്ച് ഫെബ്രുവരി 15ന് വേങ്ങരയിലെ വീട്ടിലെത്തിയ കാപ്പന്‍ 22നാണ് മടങ്ങിയത്.മറ്റുമക്കള്‍:ഹംസ,ഫാത്തിമ, ആയിശ, മറിയമ്മു, ഖദിയമ്മു. അസ്മാബി.

മരുമക്കള്‍: സുബൈദ, റൈഹാനത്ത്, മുഹമ്മദ്, മുഹമ്മദ് കുട്ടി, അലവി, ഹംസ, ബഷീര്‍.

ഖബറടക്കം:  (18-06-2021-വെള്ളിയാഴ്ച) രാത്രി 09:00- മണിക്ക് പൂച്ചോലമാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *