തനിച്ചു താമസിക്കുന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; തൃശൂരില്‍ വയോധികന്‍ അറസ്റ്റില്‍
തൃശ്ശൂര്‍ എരുമപ്പെട്ടി പഴവൂരില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പൊലീസ് അറസ്റ്റില്‍. പഴവൂര്‍ സ്വദേശി മായിന്‍കുട്ടിയെയാണ് എസ്.ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ മായിന്‍കുട്ടി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീട്ടമ്മ കരഞ്ഞ് ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തനിച്ച് താമസിക്കുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ മുമ്പും മായിന്‍കുട്ടി ശ്രമിച്ചിട്ടുണ്ട്.
സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എസ്.ഐ സി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ.വി.സജീവ്, കെ.എ.ഷാജി, എം.എ.ജിജി, കെ.എസ്.ഓമന, സി.പി.ഒ കെ.സഗുണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.