വന്ദേ ഭാരത് സിൽവർ ലൈനിന് പകരമാവില്ല; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
വന്ദേ ഭാരത് ട്രെയിൻ സർവീസ് സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾ സജീവമായിരിക്കേ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. വന്ദേ ഭാരത സർവീസിനെ എതിർക്കില്ലെന്ന് വ്യക്തമാക്കിയ സിപിഐ എം സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് പകരമാകാൻ വന്ദേ ഭാരതിന് കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവനയും സിപിഐ എം സർക്കാർ കേന്ദ്രങ്ങൾക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്. വന്ദേ ഭാരത സർവീസ് കേരളത്തിലെ
അനുവദിച്ചതിനു പിന്നിലെ രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള പ്രചരണ പരിപാടികൾക്കും സിപിഐ എം രൂപം നൽകിയേക്കും.
അതേസമയം, വന്ദേഭാരത് എക്സ്പ്രസിന്‍റെ യാത്ര തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസർകോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. വന്ദേഭാരതിന്‍റെ കേരളത്തിലെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകെയന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.