Saturday, October 19, 2024
Kerala

ക്ഷേത്രത്തിൽ വച്ച് 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം,പൂജാരി അറസ്റ്റിൽ

ഇടുക്കി: ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രം പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.ആറന്‍മുള സ്വദേശി വിബിനാണ് പിടിയിലായത്.

വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ പതിനഞ്ചു ദിവസമായി ജോലി ചെയ്ത് വരികയായിരുന്നു വിബിന്‍.

ക്ഷേത്രത്തിലെ പൂജാ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയിലെത്തിച്ച്‌ കുട്ടിയെ കടന്നു പിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.